NEWS

കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ കൊള്ളനടത്തുന്നു: രമേശ്‌ ചെന്നിത്തല

ഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ളനടത്തുകയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.കെ.പി.സി.സി ആസ്ഥാനത്ത്‌ നടന്ന സെക്രട്ടറിമാരുടെ ചുമതല ഏറ്റെടുക്കല്‍ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.

സംസ്ഥാനത്ത്‌ കോവിഡ്‌ പ്രതിരോധം പൂര്‍ണ്ണമായും പാളി. രോഗികള്‍ക്ക്‌ ആവശ്യമായ കിടക്കകളോ വെന്റിലേറ്റര്‍ സൗകര്യമോയില്ല.രോഗവ്യാപനം നിയന്ത്രണാതീതമായി പോകുന്നതിനാലാണ്‌ സര്‍ക്കാരിന്റെയും മന്ത്രിമാരുടേയും അഴിമതിക്കെതിരായ പ്രത്യക്ഷ പോരാട്ടം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ യു.ഡി.എഫ്‌ തീരുമാനിച്ചത്‌.പ്രതിപക്ഷം എടുത്ത വിവേകപൂര്‍വ്വമായ ആ തീരുമാനത്തെ പരിഹസിക്കാനാണ്‌ മന്ത്രി തോമസ്‌ ഐസക്‌ ശ്രമിക്കുന്നത്‌.രാജ്യദ്രോഹ കുറ്റം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഒരു മന്ത്രിയെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യുകയും അഴിമതിക്ക്‌ മുഖ്യമന്ത്രി കൂട്ട്‌ നില്‍ക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്‌.അതില്‍ എന്താണ്‌ തെറ്റുള്ളത്‌. കേരളത്തിലാദ്യമാണ്‌ ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌.എല്‍.ഡി.എഫ്‌ സമരം ചെയ്യുമ്പേള്‍ കോവിഡ്‌ പടരില്ലെയെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിപക്ഷം സമരം ചെയ്‌തത്‌ കൊണ്ടാണോ മന്ത്രിമാര്‍ക്ക്‌ കോവിഡ്‌ വന്നത്‌. ഇതൊന്നും മനസിലാക്കാതെയാണ്‌ തോമസ്‌ ഐസക്‌ തരംതാണ നിലയില്‍ പ്രതികരിക്കുന്നത്‌.കോവിഡ്‌ പ്രതിരോധത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ സഹായം ആവശ്യപ്പെടുമ്പോള്‍ ധനമന്ത്രി പുലഭ്യം പറയുകയാണ്‌.മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മില്‍ ആശയവിനിമയം ശരിയാംവിധം നടക്കുന്നില്ലെന്നതിന്‌ തെളിവാണ്‌ തോമസ്‌ ഐസകിന്റെ പ്രസ്‌താവനയെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

Back to top button
error: