NEWS

അശ്ലീലത്തിനു തല്ല് വാങ്ങിക്കൂട്ടിയ വിജയ് പി നായർ മുഴുത്ത സംഘി ?

സ്ത്രീകളെ അസഭ്യം പറഞ്ഞ് യൂട്യൂബിൽ വീഡിയോ ഇട്ട വിജയ് പി നായർ എന്ന വ്യാജ ഡോക്ടർ മുഴുത്ത സംഘിയെന്നു സൂചന .കൃത്യമായി തന്റെ രാഷ്ട്രീയം അദ്ദേഹം തുറന്നു പറയുന്നില്ലെങ്കിലും വിഡോയോകളുടെ ബാക്ഗ്രൗണ്ടിലുള്ള ചിത്രവും അദ്ദേഹം എഴുതിയത് എന്ന് പ്രചരിക്കുന്ന മാസികകളും സംഘി ബന്ധം ഉള്ളവയാണെന്നാണ് വിവരം .

സംഘി ബന്ധമുള്ള നേതാക്കൾ ആണ് വിജയ് പി നായരുടെ വീഡിയോകളുടെ ബാക്ക്ഗ്രൗണ്ടിൽ ഉള്ളത് .ഒരു യൂട്യൂബർ വിഡിയോയുടെ ബാക്ക്ഗ്രൗണ്ട് നിശ്ചയിക്കുന്നത് കൃത്യമായി ആലോചിച്ചു ഉറപ്പിച്ചു തന്നെയാണ് .ഈ ഫോട്ടോയും വിജയ് പി നായർ നിശ്ചയിച്ചുറപ്പിച്ചതാകാനെ തരമുള്ളു .

 

അതുപോലെ തന്നെ ഇപ്പോൾ പ്രചരിക്കുന്ന ഒരു ചിത്രം കേസരിയിൽ വന്നു എന്ന് പറയുന്ന ഒരു അഭിമുഖം ആണ് സുജിത് ആലപ്പുഴ എന്ന പ്രൊഫൈലിൽ ആണ് ഇത് വന്നത് .ആ ചിത്രത്തിൽ ഇങ്ങനെ പറയുന്നു “ലോകത്തോളം വളർന്നിട്ടും സ്വന്തം നാട്ടിൽ അറിയപ്പെടാതെ പോയ ഒരു സാഹിത്യകാരി പശ്ചിമ ബംഗാളിന്റെ മണ്ണിൽ ജീവിക്കുന്നുണ്ട് .സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2017 ലെ കസാഖ്സ്ഥാൻ ലിറ്റററി ലൊറേറ്റ് അവാർഡുൾപ്പെടെ നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ സുനിത പോൾ എന്ന സാഹിത്യകാരി ബംഗാളിന്റെ രാഷ്ട്രീയ ജീർണതയുടെ മൂടുപടം അടർത്തി മാറ്റുകയാണ് ഈ അഭിമുഖത്തിൽ .കേസരിക്ക് വേണ്ടി വിജയ് പി നായർ സുനിതപോളുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ .”വിജയ് പി നായരുടെ അതെ ഛായയുള്ള ഫോട്ടോയും കൊടുത്തിട്ടുണ്ട് .എന്നാൽ ഇക്കാര്യം ഇനിയും കേസരി സ്ഥിരീകരിക്കേണ്ടതുണ്ട്.

 

അതേസമയം വിജയ് പി നായർക്കെതിരെ ഐടി വകുപ്പ് ചുമത്തി .ഐ ടി വകുപ്പിലെ 67 ,67 എ എന്നിവയാണ് ചുമത്തിയത് .മ്യൂസിയം പൊലീസാണ് നിയമവശം പരിശോധിച്ച് നടപടി എടുത്തത് .അഞ്ച് വര്ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത് .

Back to top button
error: