ജാഗ്രതൈ,ഫേസ്ബുക്കിൽ വീണ്ടും വൈറസ് ബാധ

Saturday, October 1, 2016 - 10:37 PM

Author

Tuesday, April 5, 2016 - 15:25
ജാഗ്രതൈ,ഫേസ്ബുക്കിൽ വീണ്ടും വൈറസ് ബാധ

Category

Technology Tech Updates

Tags

ഫേസ്ബുക്കില്‍ വീണ്ടും വൈറസ് ബാധ. വീഡിയോ രൂപത്തിലുള്ള വൈറസ് അതിവേഗം പടരുന്നതിനൊപ്പം ഫേസ്ബുക്കിലാകെ ഫ്രണ്ട്സിൻ്റെ ക്ഷമാപണങ്ങളാണ്. ചാറ്റ്ബോക്സിലൂടെ വീഡിയോ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന വൈറസില്‍ ക്ലിക്ക് ചെയ്താല്‍ സുഹൃത്തുക്കളായ മറ്റുള്ളവരിലേക്കും അതിവേഗം പടരുന്നു.കമ്പ്യൂട്ടറിലേക്കും സ്മാര്‍ട്ട്ഫോണിലേക്കും വൈറസ് ബാധിക്കും.

 

ശ്രദ്ധിച്ചില്ലെങ്കില്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും കേടു വരാൻ വരെ സാധ്യതയുണ്ട്.ഫേസ്ബുക്ക് സുഹൃത്തിന്റെ മെസേജായി എത്തുന്ന ഈ വൈറസ് തുറക്കുന്നതോടെ സ്വന്തം അക്കൗണ്ടിനെയും കമ്പ്യൂട്ടറിനെയും ബാധിക്കുന്നതിനൊപ്പം സ്വന്തം ഫ്രണ്ട്സ് ലിസ്റ്റിലുള്ളവര്‍ക്കെല്ലാം മെസേജായി ലഭിക്കുകയും ചെയ്യുന്നു.