KeralaNews

നാദാപുരം പുകയുന്നു,സംഘർഷാവസ്ഥക്ക് അറുതിയായില്ല

സിപിഐ(എം) – മുസ്ലീലീഗ് സംഘര്‍ഷങ്ങളാൽ വാർത്തയിലിടം പിടിച്ച നാദാപുരം ഇനിയും ശാന്തമായില്ല. മേഖലയില്‍ ഇപ്പോ‍ഴും സംഘര്‍ഷാവസ്ഥ നിലനിൽക്കുകയാണ്.രണ്ട് കൊലപാതകങ്ങള്‍ക്കും കോടിക്കണക്കിനു രൂപയുടെ സ്വത്തു നാശത്തിനും ശേഷം ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അവസ്ഥയിലാണ് നാദാപുരം.

 

 

തൂണേരിയില്‍ ഒന്നരമാസം മുമ്പ് കൊല്ലപ്പെട്ട അസ്ലമിന്റെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധപ്രകടനം കല്ലാച്ചിയില്‍ അക്രമാസക്തമായതിനെ തുടര്‍ന്നാണ് സംഘാർഷവസ്ഥ ആരംഭിച്ചത്.പ്രകടനത്തിനിടെ യൂത്ത് ലീഗുകാർ അക്രമാസക്തരായി.ചെറുക്കാൻ സിപിഐ(എം)ഉം സംഘടിച്ചതോടെ അക്രമം രൂക്ഷമായി.

 

 

വാഹനങ്ങള്‍ക്കുനേരെയും വീടുകള്‍ക്ക് നേരെയും കല്ലേറും ബോംബാക്രമണവും തുടരുകയാണ്. ഇതുവരെ പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നുകഴിഞ്ഞു. ബൈക്കുകളും കാറുകളുമടക്കം 25ലധികം വാഹനങ്ങള്‍ അഗ്നിക്കിരയായി. മൊത്തം കണക്കെടുത്താല്‍ കോടികളുടെ നഷട്മുണ്ട്. പൊലീസിന് നേരെയും ആക്രമണം നടക്കുന്നുണ്ട്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close