Movies

രൺബീറിനെ ഞെട്ടിക്കാൻ കത്രീന,സൽമാൻ നല്ലവൻ

കത്രീനകൈഫിന്റെ രണ്‍ബീറും സല്‍മാന്‍ഖാനുമായുളള പ്രണയവും വേര്‍പിരിയലുമെല്ലാം പല തവണ വാര്‍ത്തയായതാണ്. രണ്‍ബീറുമായുളള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം കത്രീന മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനുമായുളള സൗഹൃദം പുതുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

 

ഗോസിപ്പുകൾക്ക് ആക്കം കൂട്ടി കത്രീന കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ സൽമാനെ നന്നായങ്ങ് പുക‍ഴ്ത്തി‍. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും വീണ്ടും സൗഹൃദം പുതുക്കിയത്.

 

സല്‍മാനൊപ്പം വര്‍ക്കു ചെയ്യുന്നതില്‍ താന്‍ വളരെയധികം സംതൃപ്തയാണെന്ന് കത്രീന പറയുന്നു. ഒരു നടനെന്ന നിലയില്‍ സല്‍മാന്‍ വളരെ ആത്മാര്‍ത്ഥമായാണ് തന്റെ ജോലിയെ സമീപിക്കുന്നത്. എപ്പോഴും പ്രസന്നമായ മുഖഭാവത്തോടെയാണ് സല്‍മാനെ കാണാന്‍ കഴിയുക. 2012 ല്‍ പുറത്തിറങ്ങിയ ഏക്താ ടൈഗര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രം. സല്‍മാന്‍ ഖാന് ചിത്രത്തില്‍ 70 വയസ്സുകാരന്റെ റോളാണെന്ന സീക്രട്ട് വെളിപ്പെടുത്താനും കത്രീന മറന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close