NEWS

കൂറുമാറി; നടി ഭാമയ്ക്ക് നേരെ സൈബര്‍ ആക്രമണം

ടി ഭാമയ്ക്ക് നേരെ സൈബര്‍ ആക്രമണം. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയതിന് പിന്നാലെയാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കടുത്ത വിമര്‍ശനവും സൈബര്‍ ആക്രമണവും ശക്തമായത്.

അമ്മ സംഘടനയുടെ സ്റ്റേജ് ഷോ റിഹേഴ്‌സല്‍ സമയത്ത് ദിലീപും ആക്രമണത്തിനിരയായ നടിയും തമ്മില്‍ തര്‍ക്കമുണ്ടായെന്ന് നേരത്തേ സിദ്ധിഖും ഭാമയും മൊഴി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഇവര്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് ഇരുവരും കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന് പിന്നാലെ ഭാമയ്ക്കും സിദ്ധിഖിനുമെതിരേ രൂക്ഷവിമര്‍ശനവുമായി താരങ്ങളായ രേവതി, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.സിദ്ദിഖ് മൊഴി മാറ്റിയത് മനസ്സിലാക്കാമെന്നും എന്നാല്‍ ഭാമയുടെ ഭാഗത്ത്‌നിന്ന് അത്തരത്തിലൊരു നീക്കം പ്രതീക്ഷിച്ചില്ലെന്നും രേവതി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നമുക്കൊപ്പം പോരാട്ടത്തിലുണ്ടെന്ന് വിശ്വസിക്കുന്ന ഒരാളുടെ നിറം മാറുമ്പോള്‍ അതിയായ വേദന തോന്നുന്നുവെന്ന് രമ്യ കുറിച്ചു. മൊഴിമാറ്റിയ സ്ത്രീ ഒരു തരത്തില്‍ ഇരയാണെന്ന് റിമ കുറിച്ചു.

Back to top button
error: