NEWS

പൂവരണി വാഹനാപകടം: രണ്ടു പേർ മരിച്ചു

ട്ടപ്പനയിലെ ഇൻഡസ് മോട്ടോഴ്സ് സർവീസ് സെൻ്ററിലെ മൂന്നു ജീവനക്കാർ സഞ്ചരിച്ച കാർ പാല പൊൻകുന്നം റൂട്ടിൽ പൂവരണി പളളിക്കു സമീപം വച്ച് ചരക്കു ലോറിയുമായി കൂട്ടിമുട്ടിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.

ചപ്പാത്ത് സ്വദേശി സന്ദീപ്, കാഞ്ചിയാർ, വെങ്ങാലൂർക്കട സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്. കട്ടപ്പനയിൽ നിന്നും വരുകയായിരുന്നു കാർ. ലോറി പൊൻകുന്നത്തേക്കു പോകയായിരുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. പിൻസീറ്റിലിരുന്ന അപ്പു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വെങ്ങാലൂർക്കട ഉറുമ്പിൽ വിജയന്റെ മകനാണു വിഷ്ണു. മാതാവ്: പരേതയായ നിർമല. സഹോദരി: വിഷ്ണുപ്രിയ. കാർ ഓടിച്ചിരുന്നത് വിഷ്ണുവാണ്. ചപ്പാത്തു കൊച്ചുചരുവിൽ വിജയൻ, അജിത എന്നിവരുടെ മകനാണ് സന്ദീപ്. മുൻവശത്തെ സീറ്റിൽ ഉണ്ടായിരുന്ന സന്ദീപ് വാഹനത്തിൽ നിന്നും പുറത്തെടുക്കുമ്പോൾ തന്നെ മരിച്ചിരുന്നു.
വിഷ്ണു ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്.

അറാഫാ ബസിലെ ജീവനക്കാരാണ് വാഹനത്തിൽ നിന്നും മൂവരെയും പുറത്തെടുത്തത്. റോഡിൻ്റെ അശാസത്രീയത മൂലം സ്ഥിരം അപകട മേഖലയാണ് ഈ പ്രദേശം എന്ന് നാട്ടുകാർ ആരോപിച്ചു

Back to top button
error: