TRENDING

കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം; പുതിയ ഫീച്ചറുകളുമായി ഗൂഗിള്‍ പേ

ഫോണ്‍ നമ്പര്‍റുപയോഗിച്ച് യു.പി.ഐ പേമെന്റ് നടത്താന്‍ സഹായിക്കുന്ന ഗൂഗിളിന്റെ സ്വന്തം ആപ്പാണ് ഗൂഗിള്‍ പേ. ആദ്യം ഗൂഗിള്‍ തേസ് എന്നറിയപ്പെട്ടിരുന്നെങ്കിലും ഗൂഗിള്‍ പേയെന്ന് പേര് മാറ്റുകയായിരുന്നു. ഫോണ്‍ നമ്പരുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൌണ്ടു വഴി പണം കൈമാറാനുള്ള ഏറ്റവും സുതാര്യമായ മാര്‍ഗമായി ഇന്ന് ഗൂഗിള്‍ പേ മാറിയിരിക്കുകയാണ്. വളരെ ലളിതമായ മാര്‍ഗത്തിലൂടെ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ഉപയോഗിക്കാമെന്നതാണ് ഈ സംവിധാനത്തെ ഏറെ ജനപ്രീയമാക്കിയത്.

ഇപ്പോഴിതാ ഗൂഗിള്‍ പേ പ്ലാറ്റ്‌ഫോമിന്റെ ഉപയോഗത്തില്‍ പുതിയ ഫീച്ചറുകള്‍ ചേര്‍ത്ത് വികസിപ്പിക്കനൊരുങ്ങുകയാണ് ഗൂഗിള്‍. ഇനി ഗൂഗിള്‍ പേ ഉപയോഗിച്ച് കോണ്‍ടാക്ട് ലെസ് സംവിധാനത്തിലൂടെ പണം കൈമാറാം.

നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍എഫ്സി) ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. യുപിഐ സംവിധാനമുപയോഗിച്ചാണ് ഇതുവരെ ഗൂഗിള്‍ പേ വഴി പണമിടപാട് നടത്തിയിരുന്നത്. ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് നമ്പറുകള്‍ ആപ്പില്‍ ചേര്‍ക്കാനുള്ള സൗകര്യംവന്നതോടെയാണ് മറ്റൊരാള്‍ക്ക് കാര്‍ഡ് കൈമാറാതെ പിഒഎസ് മെഷീനുസമീപം കൊണ്ടുചെന്ന് ഇടപാടുനടത്താനുള്ള സാധ്യതകൂടി ലഭ്യമായത്. പോയന്റ് ഓഫ് സെയില്‍ ടെര്‍മിനലുകളില്‍ കാര്‍ഡ് ഉപയോഗിക്കാതെയും പിഎന്‍ നല്‍കാതെയും ഇടപാട് നടത്താന്‍ എന്‍എഫ്സി സംവിധാനംവഴികഴിയും.

ഗൂഗിള്‍ പേയിലെ സെറ്റിങ്സില്‍ പോയി പേയ്മന്റ് മെത്തേഡില്‍ ക്ലിക്ല് ചെയ്ത് കാര്‍ഡിലെ വിവരങ്ങള്‍ ചേര്‍ക്കാം. കാര്‍ഡിന്റെ നമ്പര്‍, കാലാവധി, സിവിവി, കാര്‍ഡ് ഉടമയുടെ പേര് തുടങ്ങിയവയാണ് ചേര്‍ക്കാന്‍ കഴിയുക. കാര്‍ഡ് വിവരങ്ങള്‍ ചേര്‍ത്തുകഴിഞ്ഞാല്‍ യഥാര്‍ഥ കാര്‍ഡ് നമ്പറിനുപകരം വ്യര്‍ച്വല്‍ അക്കൗണ്ട് നമ്പര്‍ ആപ്പ് തനിയെ ഉണ്ടാക്കും. കാര്‍ഡിന് പകരമായി ഉപയോഗിക്കാവുന്ന ഈ നമ്പര്‍ ‘ടോക്കണ്‍’ എന്ന പേരിലാണ് അറിയപ്പെടുക. ഷോപ്പുകളിലെ പണമിടപാടിന് ഇതാണ് ഉപയോഗിക്കേണ്ടത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. പുതിയ ഫീച്ചര്‍ കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിയ്ക്കുകയാണ്.

Back to top button
error: