മണ്ടന്‍ ദിനത്തിന് ഗൂഗിളില്‍ ‘മിക് ഡ്രോപ്’ ; കളി കാര്യമായപ്പോള്‍ പിന്‍വലിച്ച് തടി തപ്പി

Monday, April 4, 2016 - 3:13 PM

Author

Tuesday, April 5, 2016 - 15:25
മണ്ടന്‍ ദിനത്തിന് ഗൂഗിളില്‍ ‘മിക് ഡ്രോപ്’ ; കളി കാര്യമായപ്പോള്‍ പിന്‍വലിച്ച് തടി തപ്പി

Category

Technology Web

Tags

എല്ലാ വര്‍ഷവും ഏപ്രില്‍ ഒന്നിന് കോടികണക്കിന് ഉപഭോക്താക്കളെ എന്തെങ്കിലും മണ്ടത്തരം പറഞ്ഞ് പറ്റിക്കണമെന്നത് ഗൂഗിളിനു നിര്‍ബന്ധമുള്ള കാര്യമാണ്. ഈ തവണയും എത്തി ഗൂഗിളിന്റെ വക ഉപഭോക്താക്കള്‍ക്ക് ഉഗ്രന്‍ പണി.അലോസരപ്പെടുത്തുന്ന ചാറ്റുകളില്‍ നിന്ന് അവസാനവാക്ക് പറഞ്ഞ് പുറത്തുകടക്കാമെന്ന സവിശേഷതയുമായി മിക് ഡ്രോപ് സംവിധാനം വരുന്നുവെന്ന് പ്രഖ്യാപിച്ചാണ് ആളുകളെ പറ്റിച്ചത്. എന്നാല്‍ ഇത് മുന്‍ വര്‍ഷങ്ങളെക്കാള്‍ കുറച്ച് കടന്നുപോയി. ചില ആളുകളുടെ ജോലി വരെ ഈ ഗൂഗിളിന്റെ കുസൃതിയില്‍ നഷ്ടമായി എന്നാണ് അറിയുന്നത്

FEATURED POSTS FROM NEWS