സെബാസ്റ്റന്‍ കോ: ലോക അത്‌ലറ്റിക്ക് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്

Monday, April 4, 2016 - 2:09 PM

Author

Tuesday, April 5, 2016 - 15:25
സെബാസ്റ്റന്‍ കോ: ലോക അത്‌ലറ്റിക്ക് ഫെഡറേഷന്റെ പുതിയ പ്രസിഡന്റ്

Category

Sports Interviews

Tags

ബെയ്ജിങ് : ബ്രിട്ടന്റെ മുന്‍ മധ്യദൂര ഓട്ടക്കാരനും 2012 ലണ്ടന്‍ ഒളിംപിക്‌സ് സംഘാടക സമിതി ചെയര്‍മാനുമായ സെബാസ്റ്റ്യന്‍ കോയെ ലോക അത്‌ലറ്റിക് ഫെഡറേഷന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. യുക്രെയ്ന്‍ പോള്‍വോള്‍ട്ട് താരം സെര്‍ജി ബൂബ്കയെയാണ് ബെയ്ജിങ്ങില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോ പരാജയപ്പെടുത്തിയത്. കോയ്ക്ക് 115 വോട്ടും ബൂബ്കയ്ക്ക് 92 വോട്ടും ലഭിച്ചു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും മല്‍സരിച്ച ബൂബ്ക ആ സ്ഥാനം നിലനിര്‍ത്തി. 16 വര്‍ഷം പ്രസിഡന്റായിരുന്ന സെനഗലുകാരന്‍ ലാമിന്‍ ഡിയാകിനു പിന്‍ഗാമിയായാണ് കോ ഫെഡറേഷന്‍ തലപ്പത്തെത്തുന്നത്. ഇവിടെ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പിനു ശേഷം 31ന് കോ സ്ഥാനം ഏറ്റെടുക്കും.

ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് ആദിലെ സുമരിവാല ഐ.എ.എ.എഫ്. കൗണ്‍സില്‍ അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നൊരാള്‍ തിരഞ്ഞെടുപ്പിലൂടെ സംഘടനയെ നിയന്ത്രിക്കുന്ന ഒമ്പതംഗ കൗണ്‍സിലിലേക്ക് എത്തുന്നത്.

ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായിരുന്ന കോ പ്രഭുസഭയിലും അംഗമായിട്ടുണ്ട്. 2012 ലണ്ടന്‍ ഒളിമ്പിക്‌സ് സംഘാടകസമിതി അധ്യക്ഷനായിരുന്നു. 1500 മീറ്ററില്‍ രണ്ടുതവണ ഒളിമ്പിക് ചാമ്പ്യനായ സെബാസ്റ്റ്യന്‍ കോ രാഷ്ട്രീയപ്രവര്‍ത്തനത്തിന് താത്കാലിക അവധിനല്‍കിയാണ് ഐ.എ.എ.എഫിന്റെ അമരത്തേക്ക് എത്തുന്നത്. തുടക്കത്തില്‍ ഏകപക്ഷീയമായി മുന്നേറിയ സെബാസ്റ്റ്യന്‍ കോയ്‌ക്കെതിരെ ശക്തമായ മത്സരം കാഴ്ചവെച്ചാണ് ബൂബ്ക കീഴടങ്ങിയത്.