LIFE

“നമോ” യിലെ ജയറാമിന്റെ അഭിനയത്തെ പ്രശംസിച്ച് മെഗാസ്റ്റാർ ചിരംഞ്ജീവി

സംസ്കൃത സിനിമ “നമോ” യുടെ ട്രെയിലര്‍ ട്വിറ്റ് ചെയ്ത് കൊണ്ടാണ്, അസാധാരണവും അനായസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധിമാവില്ല എന്നും, നമോയിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങൾ ജയറാമിനെ തേടിയെത്തുമെന്ന് തെലുഗ് മെഗാതാരം ചിരംഞ്ജിവി ആശംസിച്ചത്.

ജയറാമിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ കഥാപാത്രം. ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള പരകായ പ്രവേശം. മൂന്നുപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അഭിനയ ജീവിതത്തിൽ അപൂർവ്വമായി ലഭിച്ച ഈ പൂരാണ കഥാപാത്രത്തെ ഒരു നടൻ സ്വയം മറന്ന് ആവിഷ്ക്കരിക്കുമ്പോൾ പ്രേഷകനും സുധാമയോടൊപ്പം സഞ്ചരിക്കുന്നു. പലപ്പോഴും ആത്മനിയന്ത്രണം വിട്ട് പ്രേഷകരും വിതുമ്പിപ്പോകുന്നു. അത്രമാത്രം സ്വാഭാവികമാണ് ജയറാമിന്റെ പ്രകടനം. മാതൃഭാഷ എന്നതുപോലെയാണ് ജയറാം ഈ സിനിമയിൽ സംസ്കൃത ഭാഷ സംസാരിക്കുന്നത്.

സിനിമയുടെ പേരിൽ രണ്ടു വട്ടം ഗിന്നസ്സ് റിക്കോർഡും ദേശീയ അംഗീകാരങ്ങളും നേടിയിട്ടുള്ള വിജീഷ് മണി ആദ്യമായി സംസ്കൃതത്തിൽ സംവിധാനം ചെയ്ത സിനിമയാണ് നമോ: സിനിമയ്ക്കു വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്ത ജയറാം കഥാപാത്രമായി ജീവിക്കുകയായിരുന്നു. മൂന്ന് ദശകത്തിലേറെ നീണ്ട തന്റെ
അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു സുധാമാവ് എന്ന് ജയറാം പറഞ്ഞു. ഇന്ത്യൻ സിനിമയിലെ പ്രഗത്ഭരായ ഒരു സംഘം ടെക്നീഷ്യൻമാരാണ് നമോ യ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

പത്മശ്രീ ഭജൻ സാമ്രാട്ട് അനൂപ് ജലോട്ട ഈണം നൽകിയ നമോ യിലെ ആദ്യ ഗാനം മോഹൻലാൽ അദ്ദേഹത്തിന്റെ  ഫെയ്സ് ബുക്ക് പേജിലൂടെ മെയ് മുപ്പത്തി ഒന്നിന് റിലീസ് ചെയ്തിരുന്നു.

പുരാണ പ്രസിദ്ധമായ ഒരു കഥയുടെ പുനരാഖ്യാനത്തിലൂടെ ഒരു യഥാർത്ഥ ഭരണാധികാരിയുടെയും യഥാർത്ഥ പ്രജയുടെയും മഹത്തായ മാതൃക സൃഷ്ടിക്കുകയാണ് “നമോ”എന്ന ഈ സംസ്കൃത ചിത്രമെന്നും സംവിധായകനായ വിജിഷ് മണി വ്യക്തമാക്കുന്നു.

നിർമ്മാണം അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്. കഥ, സംവിധാനം വിജീഷ് മണി തിരക്കഥ U പ്രസന്നകുമാർ- S N മഹേഷ് ബാബു, ക്യാമറ S ലോകനാഥനും, B ലെനിൻ എഡിറ്റിങ്ങും, സംഗീതം അനുപ് ജലോട്ടാ. സൻകാർ ദേശായി, മമനയൻ, പ്രകാശ്, മഹിന്ദർ റെഡി, കൃഷ്ണ ഗോവിന്ദ് , അഞ്ജലി നായർ, മൈഥിലി ജാവേക്കർ, മീനാക്ഷി, സാനിയ, മാസ്റ്റർ സായന്ത്, മാസ്റ്റർ എലൻജിലോ, ബേബി കല്യാണി എന്നിവർ അഭിനയിച്ചിരിക്കന്നു. പി ആർ ഓ. ആതിര ദിൽജിത്ത് .

 

 

Back to top button
error: