Uncategorized

എച്ച്‌സിയു: അവധിയുള്ള ഒരു തീസിസല്ല, ജയിക്കാതെ നിലനില്‍പില്ലാത്ത സമരം

നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഈ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ നടപ്പിലാക്കപ്പെട്ട് വരുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥ രണ്ട് ദിവസം കഴിഞ്ഞ് ഇന്നലെ മുതല്‍ക്കെങ്കിലും കേരളത്തിലെ ദൃശ്യമാദ്ധ്യമങ്ങള്‍ക്ക് വാര്‍ത്തയായിരിക്കുന്നു എന്നത് ആശ്വാസകരം തന്നെ. കറണ്ടില്ല, വെള്ളവുമില്ല, മെസ്സും എടിഎം കൗണ്ടറും അടഞ്ഞ് കിടക്കുന്നു. ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടിരിക്കുന്നു. യൂണിവേഴ്‌സിറ്റിക്കുള്ളില്‍ മാദ്ധ്യമങ്ങള്‍ക്കോ, രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികള്‍ക്കോ പ്രവേശനമില്ല. കാമ്പസ്സില്‍ ആകെയുള്ളത് പോലീസും, ലാത്തിയും മാത്രം!

ഈ നിലയില്‍ നാല്പത്തിയെട്ട് മണിക്കൂറുകളാണ് രാജ്യത്തെ അഭിമാന സ്തംഭമായ ഒരു റെസിഡന്‍ഷ്യല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ കഴിച്ചുകൂട്ടിയത്. എന്നിട്ടും മുഖ്യധാരാ മാദ്ധ്യമങ്ങള്‍ക്ക് ഇതൊരു വാര്‍ത്തയായില്ല. എന്തായാലും രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ രാവിലെ മുതല്‍ കറണ്ടും വെള്ളവും നെറ്റ് കണക്ഷനും ഒക്കെ പുനസ്ഥാപിക്കപ്പെട്ടു. മെസ്സും എടിഎമ്മും തുറന്നു. പക്ഷേ എത്ര നാളത്തേയ്‌ക്കെന്ന് അവര്‍ക്കുറപ്പില്ല. കാരണം സംഘപരിവാര്‍ ഭരണകൂടത്തിന്റെ അനുഗ്രഹാശിസ്സുകളോടെ അപ്പറാവുവും, എബിവിപിയും, പോലീസും ചേര്‍ന്ന് പങ്കിടുന്ന യൂണിവേഴ്‌സിറ്റി അധികാരത്തില്‍ നിന്ന് എന്തും പ്രതീക്ഷിക്കണം എന്നത് എച്ച് സി യൂവിലെ വിദ്യാര്‍ത്ഥികള്‍ അനുഭവത്തില്‍ നിന്ന് പഠിച്ച പാഠമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Close