Uncategorized

സ്വകാര്യത തുലാസ്സിലാടുമ്പോള്‍

സ്വകാര്യതയ്ക്കുള്ള വ്യക്തിയുടെ അവകാശവും, അതിനു മുകളില്‍ സ്റ്റേറ്റുകളുടെ കൈകടത്തലുകളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ്. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഇടയിലുള്ള അതിര്‍വരമ്പ് എങ്ങിനെ നോക്കിയാലും വളരെ നേര്‍ത്തതാണ്. നിങ്ങളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റം നിങ്ങളുടെ സുരക്ഷയേയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നതാവാന്‍ നിങ്ങള്‍ ഒരു കുറ്റവാളിയോ, ഏതെങ്കിലും തരത്തില്‍ മോശം ലക്ഷ്യങ്ങളോ ഉള്ള ആള്‍ ആവണം എന്നില്ല. ഓണ്‍ലൈന്‍ സ്വകാര്യതയെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍ക്കുന്നത് ഹാക്കര്‍മാരെ കുറിച്ചും അതുവഴി ഉണ്ടാകാനിടയുള്ള അപായങ്ങളെ കുറിച്ചുമാണ്. ഹാക്കര്‍മാരോളമോ അതിലും അധികമായോ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ സുരക്ഷാ ഏജന്‍സികള്‍ ആണ്. രാജ്യസുരക്ഷ എന്ന ന്യായീകരണവും അവര്‍ക്ക് ഉണ്ട്. സ്വകാര്യതയെ സംരക്ഷിക്കാനുള്ള എന്‍ക്രിപ്ഷന്‍ ഉള്‍പ്പടെ ഉള്ള സങ്കേതങ്ങളെ മറികടക്കാന്‍ നിയമത്തെ തന്നെയാണ് സുരക്ഷാ ഏജന്‍സികള്‍ ഉപയോഗിക്കാറുള്ളതും. രാജ്യത്തിന്റെയും വ്യക്തികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് അടക്കമുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് പല പ്രത്യേക അധികാരങ്ങളും ഉണ്ട്. ഈ പ്രത്യേക അധികാരങ്ങളുടെ അതിര് എവിടം വരെ ആണെന്നും അത് മറികടന്നാല്‍ ഉള്ള അപകടങ്ങള്‍ എന്തൊക്കെയാണ് എന്നതും കാലങ്ങളായി ചര്‍ച്ച ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്ന വിഷയമാണ്. എന്‍.എസ്.എ. ഫോണ്‍ വിവര ശേഖരണം സംബന്ധിച്ച് എഡ്വാര്‍ഡ് സ്‌നോഡന്‍ പുറത്ത് വിട്ട വിവരങ്ങളാണ് ഈ ചര്‍ച്ചകളെ മുഖ്യധാരയില്‍ എത്തിച്ചത്.

സ്വകാര്യതയും രാജ്യസുരക്ഷയും തമ്മിലുള്ള വടം വലിയുടെ ഏറ്റവും പുതിയ പതിപ്പാണ് സാന്‍ബര്‍ണാഡിനോ കൂട്ടക്കൊലയുടെ അന്വേഷണവുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന Apple Vs. FBI കേസ്. കോടതി വിധികള്‍ ഇല്ലാതെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ പറ്റില്ല എന്നതാണ് സാങ്കേതികവിദ്യാ കമ്പനികള്‍ ഇത്രയും കാലം എടുത്തിരുന്നത്. ആദ്യമായി സ്വകാര്യതയ്ക്ക് ഭീഷണിയാവുന്ന, അതിഭീകരമായ പ്രത്യഘാതങ്ങള്‍ ഉണ്ടായേകാവുന്ന ഒരു കോടതി വിധിക്കെതിരെ ഒരു സ്വകാര്യ കമ്പനി നിലപാടെടുക്കുകയും കോടതി വിധി റദ്ദ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ഹൗസ് ജുഡീഷ്യറി കമ്മിറ്റി (പാര്‍ലമെന്റ് നീതിന്യായ കമ്മിറ്റി) മുന്‍പാകെ പോകുകയും ചെയ്തു എന്നതാണ് ഈ കേസിനെ വ്യത്യസ്തമാക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close