Uncategorized

കിംഗ് ലയര്‍

നിര്‍മല്‍ സുധാകരന്‍

സിദ്ദിഖ്-ലാല്‍ ഇതിന് മുന്‍പ് ഒരുമിച്ചൊരു തിരക്കഥയെഴുതിയ സിനിമ തീയേറ്ററുകളിലെത്തുന്നത് 1995ലാണ്. റാംജി റാവുവിന്റെ രണ്ടാം ഭാഗമായ മാന്നാര്‍ മത്തായി സ്പീക്കിംഗ്. ദിലീപ് എന്ന നടന്‍ കരിയര്‍ ആരംഭിച്ചിട്ട് രണ്ടോ മൂന്നോ വര്‍ഷങ്ങളേ ആയിട്ടുള്ളൂ അപ്പോള്‍. ‘ആലഞ്ചേരി തമ്പ്രാക്കളും’ ‘ഏഴരക്കൂട്ട’വുമൊക്കെയാണ് ദിലീപിന്റേതായി ആ വര്‍ഷം പുറത്തുവന്ന ചിത്രങ്ങള്‍. ‘കൂട്ടത്തില്‍ ഒരാളാ’യിരുന്നു അവയിലൊക്കെ ദിലീപ്. കാലം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ദിലീപ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരിക്കുന്നു. ‘ജയപ്രിയ നായകന്‍’ എന്ന് അദ്ദേഹത്തിന് മേല്‍ ഒരു വിശേഷണവും ചാര്‍ത്തിക്കൊടുത്തിരിക്കുന്നു മലയാള ചലച്ചിത്ര വ്യവസായം. രണ്ട് പതിറ്റാണ്ടിന് ശേഷം സിദ്ദിഖും ലാലും ഒന്നിക്കുന്നു എന്നത് ചലച്ചിത്ര പ്രേമികളെ സംബന്ധിച്ച് വലിയ കൗതുകം പകരുന്ന ഒന്നാണ്. വിശേഷിച്ചും ഇപ്പോള്‍ 30 വയസിന് മുകളിലുള്ള ഒരു തലമുറയെ സംബന്ധിച്ച്. കാരണം മലയാളികള്‍ തലയറഞ്ഞ് ചിരിച്ച, ഇപ്പോള്‍ കള്‍ട്ട് പദവിയുള്ള, സിദ്ദിഖ് ലാലിന്റേതായി പുറത്തുവന്ന ആദ്യകാല സിനിമകള്‍ തീയേറ്ററില്‍ പോയി കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായിട്ടുണ്ട്.

‘കഥയിലും അവതരണത്തിലും പുതുമയുമായ് 22 വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖ് ലാല്‍’ എന്നാണ് കിംഗ് ലയറിന്റെ ആദ്യദിന പരസ്യ വാചകം. രാജ നുണയന്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ഇത്രയുമൊക്കെ അറിയുകയും ട്രെയ്‌ലര്‍ കാണുകയും ചെയ്ത ഒരാളെ സംബന്ധിച്ച് ഈ ദിലീപ് ചിത്രം എന്തായിരിക്കും എന്നതിനെക്കുറിച്ച് ഒരു മുന്‍ധാരണയുണ്ടാവും. ദിലീപിന്റേതായി പുറത്തുവന്നിട്ടുള്ള അനേകം ‘ജനപ്രിയ’ ചിത്രങ്ങള്‍ കണ്ടതിന്റെ മുന്‍ധാരണ. പക്ഷേ സിദ്ദിഖ് ലാലിന്റെ മടങ്ങിവരവ് ചിത്രമാണ് എന്നതിനാല്‍ ഇതിലെന്താണ് പുതുമ, അല്ലെങ്കില്‍ ദിലീപിന്റെ ഇപ്പോഴത്തെ സ്‌ക്രീന്‍ ഇമേജ് വച്ച് സിദ്ദിഖ് ലാല്‍ എങ്ങനെയാണ് ഒരു എന്റര്‍ടെയ്‌നര്‍ ഒരുക്കുക എന്ന ആകാംക്ഷയാണ് കിംഗ് ലയര്‍ കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഒരുകാലത്ത് തീയേറ്ററുകളില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത കോമ്പിനേഷന് ഈ മാറിയ കാലത്ത് അതാവര്‍ത്തിക്കാന്‍ കഴിയുമോ എന്നതും ചോദ്യമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Close