Uncategorized

കലി

നിര്‍മല്‍ സുധാകരന്‍

ഐസിഡി അഥവാ ‘ഇംപള്‍സ് കണ്‍ട്രോള്‍ ഡിസോഡേഴ്‌സ്’ (Impulse control disorders) എന്ന പേരില്‍ അറിയപ്പെടുന്ന ഒരു കൂട്ടം മാനസികാരോഗ്യ പ്രശ്‌നങ്ങളുണ്ട്. തനിക്കോ മറ്റുള്ളവര്‍ക്കോ ദോഷകരമായേക്കാവുന്ന ഒരു കാര്യം ചെയ്യാനുള്ള ത്വര അടക്കാന്‍ കഴിയാതിരിക്കുക എന്നതാണ് അതിന്റെ ലക്ഷണം. ‘ഐസി ഡിസോഡേഴ്‌സ്’ ഒരുപാട് തരത്തിലുണ്ട്. അതിന്റെ ഒരു ചെറിയ വകഭേദമാണ് ‘കലി’യില്‍ ദുല്‍ഖര്‍ അവതരിപ്പിക്കുന്ന കഥാപാത്രം സിദ്ധാര്‍ഥിനുള്ളത്. അനിയന്ത്രിതമായ ദേഷ്യമാണ് അയാളുടെ പ്രശ്‌നം.

‘ആംഗ്രി യംഗ് മാന്‍’ കഥാപാത്രങ്ങള്‍ ദുല്‍ഖര്‍ മുന്‍പും ചെയ്തിട്ടുണ്ട്. അഥവാ ഈ നടന്റെ ആവര്‍ത്തിക്കപ്പെടുന്ന സ്‌ക്രീന്‍ പെര്‍സോണ (Screen Persona) അതാണ്. ആദ്യചിത്രമായ സെക്കന്റ് ഷോ മുതല്‍ തീവ്രത്തിലെയും ബാംഗ്ലൂര്‍ ഡെയ്‌സിലെയുമൊക്കെ കഥാപാത്രങ്ങള്‍ അവരുടേതായ കാരണങ്ങളാല്‍ അസ്വസ്ഥരും സാന്ദര്‍ഭികമായി രോഷം പ്രകടിപ്പിക്കുന്നവരുമായിരുന്നു. എന്നാല്‍ സമീര്‍ താഹിറിന്റെ കലിയിലെത്തുമ്പോള്‍ ആ രോഷം പൂര്‍ണാവസ്ഥ പ്രാപിക്കുന്നു. അത് സിനിമയുടെ ‘തീം’ തന്നെയാവുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Check Also

Close
Close