Special

കലാഭവന്‍ മണിയുടെ മരണം: സത്യം കണ്ടെത്തുക കടമ്പ; പൊലീസിന് മുന്നിലുള്ളത് പരസ്പരവിരുദ്ധമായ മൊഴികള്‍

മാര്‍ച്ച് ആറിന് വൈകീട്ടായിരുന്നു കലാഭവന്‍ മണിയുടെ അപ്രതീക്ഷിത വിയോഗവാര്‍ത്ത കേരളം കേട്ടത്. ഇന്ന് പന്ത്രണ്ടാം ദിവസം മണിയുടെ മരണം സംബന്ധിച്ച് ഏറെ നിര്‍ണായകമായേക്കാവുന്ന ഒരു വിവരം കൂടി പുറത്തുവന്നു. രാസപരിശോധനാ ഫലമായിരുന്നു അത്. മണിയുടെ ശരീരത്തില്‍ നടത്തിയ രാസപരിശോധനയില്‍ കീടനാശിനിയുടെ അംശം കണ്ടെത്തി എന്നതായിരുന്നു അത്.

ഈ രണ്ടാഴ്ചയ്ക്കിടെ മണിയുടെ മരണം സംബന്ധിച്ച ഒരു വാര്‍ത്തയുമില്ലാത്ത ദിവസങ്ങള്‍ ഉണ്ടാവില്ല. ഒന്നുകില്‍ അന്വേഷണം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങള്‍, കുടുംബാംഗങ്ങളുടെയോ സുഹൃത്തുക്കളുടെയോ പുതിയ മൊഴികള്‍, ആരോപണങ്ങള്‍, ചാലക്കുടിയില്‍ നടത്തിയ മണി അനുസ്മരണം, അതേച്ചൊല്ലി ഉയര്‍ന്ന അസ്വാരസ്യങ്ങള്‍.. മരിച്ച് ഇത്രദിവസം കഴിയുമ്പൊഴും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ നിലയ്ക്കാത്തത് ഈ കലാകാരനെ കേരളം എത്രത്തോളം മനസിലേറ്റിയിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ്.

പക്ഷേ മണിയുടെ മരണകാരണം യഥാര്‍ഥത്തില്‍ എന്താണെന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ഗുരുതരമായ കരള്‍രോഗമുണ്ടായിരുന്നു അദ്ദേഹത്തിനെന്ന് മരണത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന വിവരവും മരണദിവസം തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ രക്തത്തില്‍ രാസവസ്തുവിന്റെ അംശമുണ്ടായിരുന്നെന്ന് രാസപരിശോധനാഫലവും. എന്തായിരുന്നു കലാഭവന്‍ മണിയുടെ മരണകാരണം?

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close