National

4000 കോടി രൂപ സെപ്റ്റംബര്‍ 30നകം തിരിച്ചടയ്ക്കാമെന്ന് സുപ്രീംകോടതിയില്‍ വിജയ് മല്യ; കോടതി ബാങ്കുകളുടെ നിലപാട് തേടി

ന്യൂഡല്‍ഹി: വിവിധ ബാങ്കുകളിലായുള്ള 9000 കോടി രൂപയുടെ കടത്തില്‍ 4000 കോടി രൂപ സെപ്റ്റംബര്‍ 30നകം തിരിച്ചടയ്ക്കാമെന്ന് ബാങ്കുകളെ കബളിപ്പിച്ച് രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ. സുപ്രീംകോടതിയില്‍ വിജയ് മല്യയുടെ അഭിഭാഷകരാണ് ഇക്കാര്യം അറിയിച്ചത്. മുന്‍കൂറായി 2000 കോടി അടക്കാമെന്നും ബാക്കി 2000 കോടി ഈ വര്‍ഷം സെപ്റ്റംബര്‍ 30നകം അടക്കാമെന്നുമാണ് വാഗ്ദാനം. ഇക്കാര്യത്തില്‍ തീരുമാനമറിയിക്കാന്‍ ബാങ്കുകള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കി. അടുത്ത മാസം ഏഴിന് വീണ്ടും വാദം കേള്‍ക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും വായ്പയെടുത്ത 1623 കോടിയടക്കം 17 ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് മല്യ നല്‍കാനുള്ളത്. അതേസമയം മല്യ ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന സുപ്രീംകോടതിയുടെ ചോദ്യത്തിന് അഭിഭാഷകര്‍ മറുപടി നല്‍കിയില്ല.

കടം തിരിച്ചടക്കാമെന്ന് ഉറപ്പുനല്‍കിയിട്ടും മാധ്യമങ്ങള്‍ മല്യക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് അഭിഭാഷകര്‍ ആരോപിച്ചു. എന്നാല്‍, പൊതുതാല്‍പര്യം പരിഗണിച്ച് മാധ്യമങ്ങള്‍ അവയുടെ ജോലിയാണ് ചെയ്യുന്നതെന്നും കോടതി മറുപടി നല്‍കി.

കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയും മദ്യവ്യവസായിയുമായ വിജയ് മല്യ 9000 കോടിയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ മാര്‍ച്ച് രണ്ടിനാണ് ലണ്ടനിലേക്ക് കടന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close