നാലു വർഷത്തെ ജയിൽവാസത്തിന് ശേഷം തൽവാർ ദമ്പതിമാർ ജയിൽമോചിതരായി

അരുഷി തൽവാർ-ഹേംരാജ് ഇരട്ടക്കൊലക്കേസിൽ കോടതി കുറ്റവിമുക്തരാക്കിയ രാജേഷ് തൽവാറും നൂപുർ തൽവാറും ജയിൽ മോചിതരായി.കൊല്ലപ്പെട്ട ആരുഷിയുടെ മാതാപിതാക്ക‍ളാണ് ഇരുവരും.നാലു വർഷക്കാലം ഇവർ ജയിലിനുളളിലായിരുന്നു.   നൂപുർ തൽവാറിന്‍റെ നോയിഡയിലെ വീട്ടിലേക്കാണ് ഇരുവരും പോയത്.ജയിലിനു പുറത്ത് ഇരുവരേയും കാണാൻ മാധ്യമങ്ങളും നാട്ടുകാരും തടിച്ചു കൂടിയിരുന്നു.തന്‍റെ കക്ഷികളെ കേസിൽ കുരുക്കാൻ പ്രോസിക്യൂഷൻ കളളക്കഥ കെട്ടിച്ചമച്ചെന്ന് ദമ്പതികളുടെ അഭിഭാഷകൻ ആരോപിച്ചു.   2008 മെയ് 16നാണ് കൗമാരക്കാരി ആരുഷിയെ വീട്ടിൽ കൊല ചെയ്യപ്പെട്ട രീതിയിൽ കണ്ടെത്തിയത്.തൊട്ടടുത്ത ദിവസം വീട്ടിലെ വേലക്കാരൻ ഹേംരാജിനെ കൊല ചെയ്യപ്പെട്ട രീതിയിൽ വീടിന്‍റെ ടെറസിലും കണ്ടെത്തി.അരുതാത്തത് കണ്ടതിനെ തുടർന്ന് മകളേയും വേലക്കാരനേയും ദന്തഡോക്ടർമാരായ രാജേഷും നൂപുറും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.


NEWS +

LIFE+

TRENDING+